Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifa Worldcup 2026

അ​ർ​മേ​നി​യ​യെ ഗോ​ൾ മ​ഴ​യി​ൽ മു​ക്കി; ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി പോ​ർ​ച്ചു​ഗ​ൽ

ലി​സ്ബ​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി പോ​ർ​ച്ചു​ഗ​ൽ. പോ​ർ​ട്ടോ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ർ​മേ​നി​യ​യെ ഒ​ന്നി​നെ​തി​രെ ഒ​ന്പ​ത് ഗോ​ളു​ക​ൾ​ക്കാ​ണ് പോ​ർ​ച്ചു​ഗ​ൽ ത​ക​ർ​ത്ത​ത്.

സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ ഇ​റ​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​ഫി​ൽ 13 പോ​യി​ന്‍റു​മാ​യി ആ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ ആ​യി ലോ​ക​ക​പ്പി​ന് നേ​രി​ട്ടു​ള്ള യോ​ഗ്യ​ത അ​വ​ർ ഉ​റ​പ്പി​ച്ചു.

പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ജാ​വോ നെ​വ​സും ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സും ഹാ​ട്രി​ക്കും റെ​നാ​റ്റോ വീ​ഗ​യും ഗോ​ൺ​സാ​ലോ റാ​മോ​സും ഫ്രാ​ൻ​സി​സ്ക്കോ കോ​ൻ​സി​യാ​സോ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. എ​ഡ്വാ​ർ​ഡ് സ്പെ​ർ​ട്സ്യാ​ൻ ആ​ണ് അ​ർ​മേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Latest News

Up